Tag Archives: ജീസസ് ആന്റ് മൊ

ജീസസും അവസാന പ്രവാചകന്റെ ഡ്യൂപ്പും

ഞാന്‍ അധികം കോമിക്സുകള്‍ വായിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അവയുടെ ഒരു വലിയ ആരാധകനുമല്ല. കാല്‍‌വിന്‍ ആന്റ് ഹോബ്ബ്സ്, ഗാര്‍‌ഫീല്‍‌ഡ്, ഡെന്നിസ്  ദ മെനിസ്, ഡില്‍‌ബര്‍‌ട്, പേള്‍സ് ബിഫോര്‍ സ്വൈന്‍ എന്നിവയാണ് ചുരുക്കം ചില അപവാദങ്ങള്‍. ഈ ചെറിയ പട്ടികയില്‍ ‍ഏറ്റവും പുതിയായി ചേര്‍ക്കപ്പെട്ടതാണ് ജീസസ്  ആന്റ് മൊ.

ഇന്റര്‍‌നെറ്റ് ഒരു സ്വതന്ത്രമാദ്ധ്യമമാ‍യി പുരോഗമിച്ചപ്പോള്‍ അത് ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് അച്ചടിമാദ്ധ്യമങ്ങളെ അനുകരിക്കുക എന്നതാണ്. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം കിട്ടിയാല്‍ മനുഷ്യര്‍ പൊതുവായി ചുറ്റുമുള്ളവയെ അനുകരിക്കാനാണ് ധൃതികാണിക്കാറുള്ളത് എന്ന് മഹത്വചനം. അതില്‍ പരിതപിക്കാനധികമൊന്നുമില്ല. അപ്പോള്‍ പറാ‍യാന്‍ ഉദ്ദേശിച്ചത്. അത് ഇദാണ്. വെബ് കോമിക്സുകള്‍. xkcd, മീഡിയം ലാര്‍ജ്, ഡെ ബൈ ഡെ തുടങ്ങിയവയുടെ അത്ര പ്രചാരമില്ലെങ്കിലും, ഇവയിലുമൊക്കെ വളരെ മികച്ചത് എന്നു ഞാന്‍ കരുതുന്നതാണ് ജീസസ് ആന്റ് മൊ എന്ന വെബ് കോമിക്സ്.

ജീസസും മൊഹമ്മദിന്റെ ബോഡി ഡബിള്‍ മൊ-യും ആണ് പ്രധാന കഥാപാത്രങ്ങള്‍. അവര്‍ ഒരു ഫ്ലാറ്റിലാണ് താമസം, ഒരു കിടക്കയിലാണ് ഉറക്കം. അവരിരുവരും കോക്ക് & ബുള്‍ എന്ന പബ്ബിലെ പതിവുകാരാണ്. ഗിന്നസ് കഴിക്കാന്‍. പബ്ബിലെ നിരിശ്വരവാദിയായ ബാര്‍മെയ്‌ഡ് ആണ് അടുത്ത കഥാപാത്രം. അവര്‍ കോമിക് സ്ട്രിപ്പില്‍ പ്രത്ര്യക്ഷപ്പെടുന്നത് അവരുടെ സംഭാഷണശകലങ്ങളിലൂടെ മാത്രമാണ്. രണ്ടു കുടിയന്‍‌മാര്‍ക്കും അവരോട് ചെറുതല്ലാത്ത ആരാധനയുണ്ട്. പമീല ആന്‍ഡേഴ്‌സന്റെ ശരീരവും, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ തലച്ചോറുമാണ് ബാര്‍മെയ്‌ഡിന് ഉള്ളത് എന്നാണ്  വായനക്കാരന്‍ വിശ്വസിക്കേണ്ടത്. അതിലും മികച്ച ഒരു സാധ്യത വായനക്കാരന് കണ്ടെത്താ‍നാവുമെങ്കില്‍ പകരം അതു വിശ്വസിക്കാവുന്നതാണ്. ഈ മൂന്നുപേരെക്കൂടാതെ നാടോടിയായ മോസസ് വളരെ ചുരുക്കം ചില സ്ട്രിപ്പുകളില്‍ അവതരിക്കാറുണ്ട്. ഒരിക്കല്‍ മാത്രം ഗണപതിയും പ്രത്യക്ഷപ്പെട്ടിരുന്നു.

ഗിന്നസ് കുടിക്കുകയൊ, ഉറാങ്ങാന്‍ തയ്യാറെടുക്കുകയൊ അല്ലാത്ത അവസരങ്ങളില്‍ മൊ-യുടെ വിനോദം വീഡിയൊ ഗെയിം കളിക്കുക എന്നതാണ്. ജീസസ് ആ സമയം സ്വന്തം i-Macല്‍ സര്‍ഫു ചെയ്ത് സമയം പാഴാക്കും. ചില ദിവസങ്ങളില്‍, പബ്ബില്‍ പോകുന്നതിനു മുന്‍പോ ശേഷമോ, ഇരുവരും പാര്‍ക്കിലും പോവാറുണ്ട്.

വായിക്കൂ, വരിക്കാരാകൂ!

2009-05-28